അഹമ്മദാബാദ്: കൂട്ടബലാത്സംഗ- കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച സുപ്രിംകോടതി വിധിക്ക് പിന്നാലെ ബിൽക്കീസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടു.
ഒക്ടോബർ 28-നാണ് കേസിലെ പ്രതികളായ ബിപിൻ ചന്ദ്ര ജോഷി, പ്രദീപ് മോർധിയ എന്നിവരുടെ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്.
കടുത്ത ഭയത്തെയും ഞെട്ടലിനെയും തുടർന്ന് ഈ മാസം ആദ്യമാണ് കുടുംബം സംസ്ഥാനം വിട്ടതെന്ന് ബിൽക്കീസ് ബാനുവിന്റെ അമ്മാവൻ റസാഖ് മൻസൂരി അറിയിച്ചു.
2002-ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 2008-ലാണ് മുംബൈയിലെ പ്രത്യേക സിബിഐ കോടതി 11 പ്രതികളെ ശിക്ഷിച്ചത്. 2022-ൽ ഗുജറാത്ത് സർക്കാർ ഇവർക്ക് ശിക്ഷായിളവ് നൽകി വിട്ടയച്ചിരുന്നെങ്കിലും 2024 ജനുവരിയിൽ സുപ്രിംകോടതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു.
തുടർന്ന്, പ്രതികൾ 17 വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ചത് പരിഗണിച്ചാണ് ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പി.ബി വരാലെ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ഒക്ടോബർ 28-ന് ബിപിൻ ചന്ദ്ര ജോഷി, പ്രദീപ് മോർധിയ എന്നിവർക്ക് ജാമ്യം അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
