'ആയുസ്സ് മുഴുവൻ ഈ ജഴ്സിയിൽ തുടരാനാഗ്രഹം, പക്ഷെ...' ; വികാരാധീനനായി മെസ്സി

OCTOBER 7, 2026, 4:45 AM

അർജന്റീന ദേശീയ ടീമിനായി സ്വന്തം മണ്ണിൽ കളിച്ച അവസാന മത്സരത്തിന് ശേഷം ആരാധകരെയും ഫുട്ബോൾ ലോകത്തെയും കണ്ണീരണിയിച്ച് ലയണൽ മെസിയുടെ വൈകാരിക പ്രതികരണം. മത്സരശേഷം മൈതാനത്ത് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കവേയാണ് അർജന്റീന ജേഴ്‌സിയിലെ തന്റെ ഓർമ്മകളെക്കുറിച്ചും ആരാധകരോടുള്ള അളവറ്റ സ്നേഹത്തെക്കുറിച്ചും എട്ടുമൂന്ന് ബാലൺ ഡി ഓർ ജേതാവ് മനസ്സ് തുറന്നത്.

"ഇവിടെനിന്ന് പോകാൻ എനിക്ക് തീരെ തോന്നുന്നില്ല. ഈ അർജന്റീന ജേഴ്‌സി ധരിച്ച് നിങ്ങളുടെ മുന്നിൽ എക്കാലവും കളിക്കണമെന്നുണ്ടായിരുന്നു. പക്ഷേ സമയം എല്ലാവർക്കും ഒരുപോലെ കടന്നുപോകുകയാണ്, അത് സാധ്യമല്ല. കരിയറിലെ ഏറ്റവും മോശമായ നിമിഷങ്ങളിൽ പോലും തളർന്നുപോകാൻ അനുവദിക്കാതെ കൂടെനിന്നതിന് ഓരോ അർജന്റീനക്കാരനോടും ഞാൻ നന്ദി പറയുന്നു" - അത്യന്തം വൈകാരികമായി മെസി പറഞ്ഞു.

ലോകകപ്പിൽ ചാമ്പ്യന്മാരാകാൻ പരമാവധി പോരാടിയെന്നും, തന്റെ കരിയറിലെ ഏറ്റവും ദുഃഖകരമായ ദിനമാണിതെന്നും കൂട്ടിച്ചേർത്ത മെസി, വരുന്ന യുവതലമുറയെ ഒന്നിച്ച് പിന്തുണയ്ക്കണമെന്നും ആരാധകരോട് അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം അർജന്റീനയുടെ കളിക്കാരനാവുക എന്നതാണെന്നും, ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന കളിക്കാരനാകാനാണ് താൻ എപ്പോഴും ആഗ്രഹിച്ചതെന്നും മെസി ഓർത്തെടുത്തു. ദേശീയ ടീമിൽ നിന്ന് പടിയിറങ്ങുമെങ്കിലും ഒരു സാധാരണ ആരാധകനായി എപ്പോഴും ടീമിനൊപ്പം ഉണ്ടാവുമെന്ന ഉറപ്പോടെയാണ് ഇതിഹാസ താരം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam