മുംബൈ രഞ്ജി ട്രോഫി സ്‌ക്വാഡിൽ ഇടം കിട്ടാതെ സൂര്യകുമാർ യാദവ്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ കളിക്കാൻ താത്പര്യം അറിയിച്ചെങ്കിലും ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ മുംബൈ ടീം മാനേജ്‌മെന്റ് പരിഗണിച്ചില്ല. ചണ്ഡീഗഡിനെതിരായ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഒക്ടോബർ 11 നാണ് മത്സരം ആരംഭിക്കുന്നത്. യുവതാരം ആയുഷ് മാത്രെയെ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. പരിക്കേറ്റ മുൻ നായകനും ഓൾറൗണ്ടറുമായ ശർദുൽ താക്കൂറും ആദ്യ രണ്ട് മത്സരങ്ങളിൽ മുംബൈ ടീമിൽ ഉണ്ടാകില്ല.
സൂര്യകുമാർ യാദവ് കഴിഞ്ഞ 18 മാസമായി റെഡ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ രഞ്ജി ട്രോഫി പോലെ വലിയ മത്സരങ്ങൾക്ക് മുമ്പ് താളം കണ്ടെത്താൻ സൂര്യകുമാർ യാദവിന് തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് മുംബൈ ചീഫ് സെലക്ടർ രാജേഷ് പവാർ വ്യക്തമാക്കി. ക്രിക്കറ്റ് കരിയറിൽ സൂര്യകുമാർ യാദവിന്റെ ഗ്രാഫ് താഴോട്ടാണ്. ടി20 ലോകകപ്പ് നേടിയ ക്യാപ്റ്റനായിട്ടും അദ്ദേഹത്തെ ക്യാപ്റ്റൻസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ശ്രേയസ് അയ്യരാണ് ഇപ്പോൾ ടി20 ക്യാപറ്റൻ.
പത്തൊമ്പത് വയസുള്ള ആയുഷ് അണ്ടർ 19 ലോകകപ്പ് കിരീട വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത് പ്രശംസിക്കപ്പെട്ടിരുന്നു. രണ്ട് വർഷത്തിനിടെ പതിമൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ആയുഷിനെ ഭാവി നായകനായി ഉയർത്തിക്കൊണ്ടുവരാനുള്ള പദ്ധതിയാണ് മുംബൈക്കുള്ളത്. പതിനാറംഗ സ്‌ക്വാഡിൽ ഇന്ത്യൻ ഓപണിംഗ് ബാറ്റ്‌സ്മാൻ യഷസ്വി ജെയ്‌സ്വാളും ഇടം പിടിച്ചിട്ടുണ്ട്. സിദ്ദേഷ് ലാഡാണ് ടീം ക്യാപ്റ്റൻ. ടീമിലെ സീനിയർ അംഗമായ സർഫറാസ് ഖാനെ ലീഡർഷിപ്പ് റോളിലേക്ക് പരിഗണിക്കാതിരുന്നതും ചർച്ചയായി. 2020ൽ അണ്ടർ 19 ലോകകപ്പ് കളിച്ച ദിവ്യാഷൻഷ് സക്‌സേനയെ പ്രീ സീസൺ മികവിന്റെ അടിസ്ഥാനത്തിൽ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
