കേരളത്തിലെ കായിക മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളെയും കായിക ഘടനയെയും രൂക്ഷമായി വിമർശിച്ച് ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ മെഡൽ ജേതാവ് എച്ച്.എസ്. പ്രണോയ്. സംസ്ഥാനത്ത് കായിക താരങ്ങൾക്ക് വളരാൻ അനുയോജ്യമായ പ്ലാറ്റ്‌ഫോമുകളോ സംവിധാനങ്ങളോ ഇല്ലെന്നും ഇതിൽ അധികൃതർക്ക് താല്പര്യമില്ലെന്നും പ്രണോയ് പറഞ്ഞു.
താനും എം.ആർ. അർജുനും ട്രീസ ജോളിയും ദേശീയ ക്യാമ്പുകളിലേക്ക് മാറാൻ സാധിച്ചത് കൊണ്ട് മാത്രമാണ് ബാഡ്മിന്റണിൽ ഈ നിലയിലേക്ക് രക്ഷപ്പെട്ടതെന്ന് പ്രണോയ് വ്യക്തമാക്കി. കേരളത്തിൽ കഴിവുള്ള ധാരാളം യുവതാരങ്ങളുണ്ട്. എന്നാൽ ഒരു നിശ്ചിത ഘട്ടം കഴിയുമ്പോൾ ഇവരെയൊന്നും പിന്നീട് കായികരംഗത്ത് കാണാറില്ലെന്നും ഇത് വളരെ ദുഃഖകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന 2036ലെ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഇപ്പോൾ തന്നെ പ്രത്യേക പദ്ധതികൾ രൂപീകരിക്കണമെന്ന് പ്രണോയ് ആവശ്യപ്പെട്ടു. ഇപ്പോൾ പുതിയ അക്കാദമികളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാൽ മാത്രമേ 10 വർഷത്തിന് ശേഷം ഒളിമ്പിക്‌സ് തലത്തിൽ മാറ്റുരയ്ക്കാൻ പ്രാപ്തിയുള്ള മികച്ച താരങ്ങളെ വാർത്തെടുക്കാൻ സാധിക്കൂ. കേരളത്തിൽ കായിക മേഖലയെ വളർത്താൻ ആരെങ്കിലും മുന്നോട്ടുവരികയാണെങ്കിൽ അതിനോട് സഹകരിക്കാൻ താൻ സന്നദ്ധനാണെന്നും പ്രണോയ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
