ഏഷ്യൻ ഗെയിംസ് പുരുഷ ബോക്‌സിങ്ങിലെ 80 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ അങ്കുഷ് പാങ്ഹൽ സ്വർണം നേടി. ഫൈനലിൽ ദക്ഷിണ കൊറിയയുടെ കിം മിൻസിയോങിനെ 4-0ന് തോൽപ്പിച്ചാണ് 21കാരനായ അങ്കുഷിന്റെ നേട്ടം. 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ പുരുഷ ബോക്‌സിങ് സ്വർണമാണിത്.
സെമിഫൈനലിൽ ഉസ്‌ബെക്കിസ്ഥാന്റെ നിലവിലെ 75 കിലോ ലോകചാമ്പ്യൻ ഫസ്ലിദ്ദിൻ എർക്കിൻബോവിനെ 4-1ന് തോൽപ്പിച്ചാണ് അങ്കുഷ് ഫൈനലിലെത്തിയത്. ആദ്യ റൗണ്ടിൽ പിന്നിലായിരുന്നെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന് വിജയം സ്വന്തമാക്കി.
2018ലെ ഏഷ്യൻ ഗെയിംസിൽ അമിത് പാങ്ഹലിന് ശേഷം പുരുഷ ബോക്‌സിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് അങ്കുഷ്. 2026ൽ കോമൺവെൽത്ത് ഗെയിംസിലും അങ്കുഷ് 80 കിലോ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
