11,500 കോടിയുടെ സാമ്പത്തിക ക്രമക്കേടിൽ മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാരെന്ന് കണ്ടെത്തൽ

SEPTEMBER 30, 2026, 4:40 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ സാമ്പത്തിക നിയമങ്ങൾ ഗുരുതരമായി ലംഘിച്ച കേസിൽ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാരാണെന്ന് സ്വതന്ത്ര കമ്മീഷൻ കണ്ടെത്തി. 2009-10 മുതൽ 2017-18 വരെയുള്ള ഒൻപത് സീസണുകളിൽ ക്ലബ്ബ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളും അന്വേഷണത്തോട് സഹകരിക്കാതിരുന്ന നടപടികളുമാണ് കമ്മീഷൻ ശരിവെച്ചത്.

ക്ലബ്ബിന്റെ വരുമാനം കൃത്രിമമായി കൂട്ടിക്കാണിക്കാനും ചെലവുകൾ കുറയ്ക്കാനുമായി വ്യാജ സ്പോൺസർഷിപ്പ് കരാറുകൾ ഉണ്ടാക്കിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരത്തിൽ ഏകദേശം 900 മില്യൺ പൗണ്ട് (ഏകദേശം 11,504 കോടി രൂപ) സാമ്പത്തിക നേട്ടമുണ്ടാക്കുകയും ലീഗിന്റെയും യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയുടെയും സാമ്പത്തിക പരിധികൾ ലംഘിക്കുകയും ചെയ്തതായി കണ്ടെത്തലിലുണ്ട്.   

നിയമങ്ങൾ പാലിച്ച് മത്സരങ്ങളുടെ സുതാര്യത ഉറപ്പാക്കാൻ ലീഗിന് ബാധ്യതയുണ്ടെന്ന് പ്രീമിയർ ലീഗ് മുഖ്യനിർവാഹക ഉദ്യോഗസ്ഥൻ റിച്ചാർഡ് മാസ്റ്റേഴ്സ് വ്യക്തമാക്കി. കേസിന്റെ പ്രാഥമിക വിധി വന്ന സാഹചര്യത്തിൽ ക്ലബ്ബിനെതിരെയുള്ള ശിക്ഷാ നടപടികൾ തീരുമാനിക്കാൻ പ്രത്യേകം അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.   

vachakam
vachakam
vachakam

എന്നാൽ, സ്വതന്ത്ര കമ്മീഷന്റെ കണ്ടെത്തലുകളിൽ നിരാശയും അദ്ഭുതവും പ്രകടിപ്പിച്ച മാഞ്ചസ്റ്റർ സിറ്റി തങ്ങൾ നിരപരാധികളാണെന്ന് അവകാശപ്പെട്ടു. കമ്മീഷന്റെ തീരുമാനത്തിൽ പിഴവുകളുണ്ടെന്നും തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ പര്യാപ്തമായ തെളിവുകൾ കയ്യിലുണ്ടെന്നും വ്യക്തമാക്കിയ ക്ലബ്ബ്, വെള്ളിയാഴ്ചയ്ക്കകം അപ്പീൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

2018 ഡിസംബറിൽ ആരംഭിച്ച അന്വേഷണത്തിൽ 2024 ഡിസംബറിലാണ് വിചാരണ പൂർത്തിയായത്. ഏഴായിരത്തോളം പേജുകളുള്ള വിവരങ്ങളും തെളിവുകളും പരിശോധിക്കേണ്ടി വന്നതിനാലാണ് വിധി പ്രഖ്യാപനം വൈകിയതെന്ന് കമ്മീഷൻ വിശദീകരിച്ചു.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam