ബംഗ്ലാദേശ് വനിത ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഏകദിന ടീമിനെ നയിക്കുക നിഗർ സുൽത്താന തന്നെയായിരിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്.
ഓസ്‌ട്രേലിയയിൽ മൂന്ന് ഏകദിനങ്ങളിലാണ് ബംഗ്ലാദേശ് കളിയ്ക്കുന്നത്. ഏഷ്യൻ ഗെയിംസിനിടെ ടി20 ക്യാപ്ടൻ സ്ഥാനം നിഗർ സുൽത്താന രാജിവെച്ചിരുന്നു. ഇത് ബംഗ്ലാദേശിന് വലിയ നാണക്കേട് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഏകദിനത്തിൽ ടീമിന് പുതിയ ക്യാപ്ടനെ ബോർഡ് തേടുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.
2021 മുതൽ ബംഗ്ലാദേശിനെ ഏകദിന ഫോർമാറ്റിൽ നയിക്കുന്ന നിഗർ സുൽത്താന തന്നെ തുടർന്നും നയിക്കട്ടേ എന്ന തീരുമാനത്തിലേക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് തമീം ഇക്ബാലും വനിത വിംഗ് ചെയർമാൻ റഫീഖുൾ ഇസ്ലാം എന്നിവർ അടങ്ങിയ പാനൽ നടത്തിയ ചർച്ചയിൽ തീരുമാനിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
