"18 മണിക്കൂറിനിടെ 3 മത്സരങ്ങൾ, വീഡിയോ റിവ്യൂ പോലുമില്ല"; ഏഷ്യൻ ഗെയിംസ് സംഘാടനത്തിനെതിരേ പി.വി. സിന്ധു

SEPTEMBER 27, 2026, 11:04 PM

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ചെൻ യുഫെയ്‌ക്കെതിരെയുള്ള തോൽവിക്ക് പിന്നാലെ ഏഷ്യൻ ഗെയിംസ് സംഘാടകർക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർ താരം പി.വി. സിന്ധു. കഠിനവും അശാസ്ത്രീയവുമായ മത്സരക്രമവും,  നിർണായക മത്സരത്തിൽ വീഡിയോ റിവ്യൂ സൗകര്യം ലഭിക്കാതിരുന്നത് തിരിച്ചടിയായെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ താരം വെളിപ്പെടുത്തി.

ക്വാർട്ടർ പോരാട്ടത്തിൽ ആദ്യ ഗെയിം 21-11 ന് സ്വന്തമാക്കിയ സിന്ധു, രണ്ടാം ഗെയിമിൽ 18-18 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിൽക്കെയാണ് മത്സരത്തിന്റെ ഗതി മാറിയത്. തുടർന്ന് മൂന്ന് പോയിന്റുകൾ അടുപ്പിച്ച് നേടി ചെൻ യുഫൈ മത്സരം സമനിലയിലാക്കുകയും (21-18),  മൂന്നാം ഗെയിമിൽ 21-10 ന് വിജയം ഉറപ്പിച്ച് ചെൻ യുഫെയ് സെമിഫൈനലിലേക്ക് മുന്നേറി.

നിർണായക നിമിഷങ്ങളിൽ കോർട്ടിലെ ചില അടുത്ത ലൈൻ കോളുകൾ തനിക്ക് അനുകൂലമായി വരാമായിരുന്നുവെന്നും അത് രണ്ടാം ഗെയിമിന്റെ ഗതി മാറ്റുമായിരുന്നുവെന്നും സിന്ധു വിശ്വസിക്കുന്നു. എന്നാൽ സിന്ധു മത്സരിച്ച നാലാം നമ്പർ കോർട്ടിൽ വീഡിയോ റിവ്യൂ (വിആർ) സംവിധാനം ലഭ്യമായിരുന്നില്ല. ഏഷ്യൻ ഗെയിംസിലെ 1, 2 കോർട്ടുകളിൽ മാത്രമാണ് ഈ സാങ്കേതികവിദ്യ ഒരുക്കിയിരുന്നത്.

vachakam
vachakam
vachakam

കൂടാതെ, കേവലം 18 മണിക്കൂറിനുള്ളിൽ 3 മത്സരങ്ങൾ കളിക്കേണ്ടി വന്നത് താരങ്ങളുടെ ശാരീരികക്ഷമതയെ കഠിനമായി ബാധിച്ചു. പുലർച്ചെ 3 മണിക്ക് മുറിയിലെത്തി 8:30-ന് വീണ്ടും കോർട്ടിലിറങ്ങേണ്ടി വന്നത് വലിയ പ്രയാസമുണ്ടാക്കിയെന്ന് സിന്ധു വെളിപ്പെടുത്തി. തോൽവി വേദനാജനകമാണെങ്കിലും 12 വർഷമായി ഇന്ത്യക്കായി കരിയർ നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, ഈ തിരിച്ചടിയിൽ നിന്ന് കൂടുതൽ ശക്തമായി തിരിച്ചെത്തുമെന്നും സിന്ധു വ്യക്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam