വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ ഭാവിയെ കൂടുതൽ പ്രതിസന്ധിയിലാക്കി വാർഷിക കരാറിലുള്ള കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറച്ചു

SEPTEMBER 26, 2026, 8:22 AM

വെസ്റ്റിൻഡീസ് ക്രിക്കറ്റിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി വാർഷിക കരാറിലുള്ള കളിക്കാരുടെ പ്രതിഫലം 25 ശതമാനം വെട്ടിക്കുറച്ചതായി ക്രിക്കറ്റ് വെസ്റ്റിൻഡീസ് പ്രഖ്യാപിച്ചു. ഇതിന് പുറമെ, ഇത്തവണത്തെ പുരുഷന്മാരുടെ സൂപ്പർ50 ടൂർണമെന്റും വനിതകളുടെ ടി20 ബ്ലേസും റദ്ദാക്കാനും ബോർഡ് തീരുമാനിച്ചു.

ആഭ്യന്തര താരങ്ങളുടെ കരാർ കാലാവധി ഏഴ് മാസമായി ചുരുക്കിയെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന താരങ്ങളുടെ കരാർ 12 മാസമായി തന്നെ തുടരും. സാമ്പത്തികവും മത്സരപരവുമായ കടുത്ത വെല്ലുവിളികൾ നേരിടുന്നതിനായി എടുത്ത അനിവാര്യമായ നടപടിയാണിതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഡെഹ്രിംഗ് വ്യക്തമാക്കി.

'സാമ്പത്തിക സ്ഥിരത കൈവരിക്കാനുള്ള നിർബന്ധിത ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. കളിക്കാരുടെ യാത്ര, താമസം എന്നിവ വലിയ ചിലവാണ് വരുത്തിവെക്കുന്നത്. സ്ഥിതിഗതികൾ മനസിലാക്കി ബോർഡിനോട് സഹകരിക്കുന്ന കളിക്കാരുടെയും വെസ്റ്റിൻഡീസ് പ്ലെയേഴ്‌സ് അസോസിയേഷന്റെയും നിലപാട് അഭിനന്ദനാർഹമാണ് ' ക്രിസ് ഡെഹ്രിംഗ് പറഞ്ഞു.

vachakam
vachakam
vachakam

കഴിഞ്ഞ 15 വർഷത്തിനിടെ 80 മില്യൺ ഡോളറിലധികമാണ് വിമാന യാത്രകൾക്കായി വിൻഡീസ് ബോർഡ് ചെലവഴിച്ചത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഐ.സി.സി അനുവദിച്ച 16 മില്യൺ ഡോളർ (ഏകദേശം 153 കോടി രൂപ) വായ്പ ലഭിക്കുന്നതിനും ബോർഡിന് ചില കർശന സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ട്. റദ്ദാക്കിയ ടൂർണമെന്റുകൾക്ക് പകരം 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിനായുള്ള യോഗ്യതാ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ പദ്ധതി.

ഒളിമ്പിക്‌സിൽ വെസ്റ്റിൻഡീസിന് ഒരൊറ്റ ടീമായി മത്സരിക്കാൻ സാധിക്കാത്തതിനാൽ ഓരോ കരീബിയൻ രാജ്യങ്ങൾക്കും വെവ്വേറെ യോഗ്യതാ റൗണ്ട് മത്സരങ്ങൾ നടത്തേണ്ടതുണ്ട്. കുറഞ്ഞ കരാർ തുക കാരണം ഇതിനകം തന്നെ പ്രമുഖ വിൻഡീസ് താരങ്ങൾ ദേശീയ ടീമിനേക്കാൾ ആഗോള ടി20 ലീഗുകളിൽ കളിക്കാനാണ് മുൻഗണന നൽകുന്നത്. പ്രതിഫലം ഇനിയും വെട്ടിക്കുറച്ചതോടെ കൂടുതൽ കളിക്കാർ വാർഷിക കരാർ ഉപേക്ഷിക്കാൻ സാധ്യതയേറി, ഇത് വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ ഭാവിയെ കൂടുതൽ പ്രതിസന്ധിയിലാക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam