ഏഷ്യൻ ഗെയിസ് കബഡി ഇന്ത്യൻ വനിതകൾക്ക് സ്വർണ്ണം

SEPTEMBER 26, 2026, 1:20 AM

ഏഷ്യൻ ഗെയിംസ് കബഡി കോർട്ടിൽ ചരിത്ര വിജയത്തോടെ ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണ മെഡൽ. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇറാനെ 37-31 എന്ന സ്‌കോറിന് തകർത്തെറിഞ്ഞാണ് ഇന്ത്യൻ വനിതാ ടീം ഏഷ്യയുടെ രാജ്ഞിമാരായി വീണ്ടും കിരീടമണിഞ്ഞത്.

ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ ഒരു മത്സരത്തിൽ പോലും പരാജയമറിയാതെയാണ് ഇന്ത്യൻ പെൺപട ചാമ്പ്യന്മാരായത്.

2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇറാനോട് നേരിട്ട അപ്രതീക്ഷിത പരാജയത്തിന് കൃത്യമായ മറുപടി നൽകാൻ ഈ വിജയത്തിലൂടെ ഇന്ത്യയ്ക്ക് സാധിച്ചു.

vachakam
vachakam
vachakam

മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോയിന്റുകൾ വാരിക്കൂട്ടിയെങ്കിലും, നിർണ്ണായക ഘട്ടങ്ങളിൽ സമചിത്തതയോടെ റെയ്ഡ് ചെയ്യാനും ശക്തമായ ടാക്കിളുകളിലൂടെ എതിരാളികളെ വീഴ്ത്താനും ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞു.

അവസാന മിനിറ്റുകളിൽ ഇറാൻ തിരിച്ചടിക്കാൻ ആവതുശ്രമിച്ചെങ്കിലും തകർപ്പൻ പ്രതിരോധത്തിലൂടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു.

2018ൽ നഷ്ടപ്പെട്ട സുവർണ്ണ കിരീടം തിരിച്ചുപിടിച്ച് കബഡി കോർട്ടിൽ ഇന്ത്യയുടെ രാജകീയ ആധിപത്യം വീണ്ടും ഉറപ്പിച്ച പെൺപടയെ രാജ്യം ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam