ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി മീരാബായ് ചാനു; ഭാരദ്വേഹനത്തിൽ 28 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് മെഡൽ!

SEPTEMBER 23, 2026, 4:38 AM

ഏഷ്യൻ ഗെയിംസ് ഭാരദ്വോഹനത്തിൽ ചരിത്ര മെഡൽ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർതാരം സാഖോം മീരാബായ് ചാനു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ ആകെ 198 കിലോഗ്രാം ഉയർത്തിയാണ് ചാനു വെള്ളി മെഡൽ നേടിയത്.

ഏഷ്യൻ ഗെയിംസ് ഭാരദ്വേഹനത്തിൽ 28 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഒരു മെഡൽ സ്വന്തമാക്കുന്നത്. 1998-ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ കർണം മല്ലേശ്വരി വെള്ളി മെഡൽ നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ നേട്ടത്തിലെത്തുന്നത്.

മത്സരത്തിൽ സ്നാച്ചിൽ 87 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോഗ്രാമും ഉയർത്തിയാണ് ചാനു മെഡൽ ഉറപ്പിച്ചത്. മത്സരത്തിൽ 215 കിലോഗ്രാം ഉയർത്തിയ വടക്കൻ കൊറിയയുടെ റീ സോങ് ഗം ലോക റെക്കോർഡോടെ സ്വർണവും, 191 കിലോഗ്രാം ഉയർത്തിയ ഇന്തോനേഷ്യയുടെ ലുലുക് ഡയാന വെങ്കലവും നേടി.

vachakam
vachakam
vachakam

ഒളിമ്പിക്‌സ്, ലോക ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലെല്ലാം മെഡൽ നേടിയിട്ടുള്ള ചാനുവിന് ഏഷ്യൻ ഗെയിംസ് മെഡൽ ഇതുവരെ കിട്ടാക്കനിയായിരുന്നു. കഴിഞ്ഞ പതിപ്പുകളിലെ തിരിച്ചടികൾക്ക് ശേഷം നഗോയയിൽ നേടിയ ഈ വെള്ളി മെഡൽ ചാനുവിന്റെ കരിയറിലെ മധുരപ്രതികാരമായി മാറി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam