ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യപരിശീലകനായി സഹീർ ഖാൻ

SEPTEMBER 22, 2026, 4:25 AM

മുൻ ഇന്ത്യൻ പേസ് ഇതിഹാസം സഹീർ ഖാനെ ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. 18 വർഷമായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അമരത്തുണ്ടായിരുന്ന ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്‌ളെമിംഗ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് സഹീർ ഖാന്റെ നിയമനം.

ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലകനായി സ്റ്റീഫൻ ഫ്‌ളെമിംഗ് ചുമതലയേറ്റെടുക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് സി.എസ്.കെ പുതിയ പരിശീലകനെ കണ്ടെത്തിയത്.
രാഹുൽ ദ്രാവിഡ്, ഓയിൻ മോർഗൻ, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരുടെ പേരുകൾ പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്ന സ്ഥാനത്താണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് സഹീർ ഖാനെ മാനേജ്‌മെന്റ് മുഖ്യപരിശീലകനായി നിയമിച്ചത്.

ഐ.പി.എല്ലിന്റെ ആദ്യ സീസൺ മുതൽ ചെന്നൈയുടെ ഭാഗമായിരുന്ന ഫ്‌ളെമിംഗ് 2009 മുതലാണ് പരിശീലക കുപ്പായമണിയുന്നത്.

vachakam
vachakam
vachakam

2008ലെ ആദ്യ ഐ.പി.എൽ സീസൺ മുതൽ ചെന്നൈ നിരയിൽ കളിക്കാരനായും പിന്നീട് 2009 മുതൽ ഹെഡ് കോച്ചായും പ്രവർത്തിച്ച ഫ്‌ളെമിംഗ്, ടീമിനെ അഞ്ച് ഐ.പി.എൽ കിരീടങ്ങളിലേക്കും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളിലേക്കും നയിച്ചിരുന്നു.

സഹീർ ഖാനാകട്ടെ 2017ൽ ഐ.പി.എല്ലിൽ നിന്ന് വിരമിച്ച ശേഷം വിവിധ ടീമുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ആർ.സി.ബി, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള സഹീർ, 2019ൽ മുംബൈ ഇന്ത്യൻസിന്റെ 'ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് ' ചുമതലയും പിന്നീട് ഗ്ലോബൽ ഡെവലപ്‌മെന്റ് തലവനായും പ്രവർത്തിച്ചു. തുടർന്ന് ലക്‌നോ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായും സേവനമനുഷ്ഠിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam