ടെക്‌ബോളിൽ ഇന്ത്യയ്ക്ക് മെഡൽ നഷ്ടം

SEPTEMBER 20, 2026, 4:33 AM

ഗെയിംസിൽ വനിതാ സിംഗിൾസ് ടെക്‌ബോളിൽ വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ താരം ക്വിംസി ഡിസൂസയ്ക്ക് പരാജയം.

ആവേശകരമായ മത്സരത്തിൽ ജപ്പാൻ താരം യൂയിന സാക്കാമോട്ടോയോട് 0-2 എന്ന സ്‌കോറിനാണ് ക്വിംസി പരാജയപ്പെട്ടത്. മത്സരത്തിലെ ഇരു സെറ്റുകളും വളരെ കുറഞ്ഞ മാർജിനിലാണ് അവസാനിച്ചത് (11-12, 11-12). അവസാന നിമിഷം വരെ പോരാടിയ ശേഷമാണ് ക്വിംസിക്ക് വൈങ്കല മെഡൽ നഷ്ടമായത്.

ഫുട്‌ബോളിന്റെയും ടേബിൾ ടെന്നീസിന്റെയും സമ്മിശ്ര രൂപമായ 'ടെക്‌ബോൾ' 20-ാമത് ഏഷ്യൻ ഗെയിംസിലാണ് കായിക ഇനമായി അരങ്ങേറ്റം കുറിക്കുന്നത്. കൈകളും കൈപ്പത്തികളും ഒഴികെ ശരീരത്തിന്റെ മറ്റേത് ഭാഗവും ഉപയോഗിച്ച് കളിക്കാവുന്ന ഈ കളിയിൽ, പരമാവധി മൂന്ന് ടച്ചുകൾക്കുള്ളിൽ പന്ത് എതിരാളിയുടെ കോർട്ടിലേക്ക് തിരിച്ചുവിടണം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ലോക ഏഴാം നമ്പർ താരമായ സാക്കാമോട്ടോയെ ക്വിംസി അട്ടിമറിച്ചിരുന്നെങ്കിലും, മെഡൽ നിർണയിക്കുന്ന പോരാട്ടത്തിൽ അത് ആവർത്തിക്കാൻ സാധിച്ചില്ല.

vachakam
vachakam
vachakam

അതേസമയം, ടെക്‌ബോൾ മിക്‌സഡ് ഡബിൾസിലും ഇന്ത്യക്ക് വെങ്കലം നഷ്ടമായി. ക്വിംസി ഡിസൂസ-മുഹമ്മദ് അനസ് സഖ്യമാണ് തോറ്റത്. വിയറ്റ്‌നാം സഖ്യമാണ് വെങ്കല മെഡൽ നേടിയത്. വുഷു ഫൈനലിലും ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. ഇന്ത്യയുടെ സുരാജ് സിങ്ങിന് മെഡൽ നേടാനായില്ല. 11-ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam