2026 ഓഗസ്റ്റ് 31ന് ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീനയ്‌ക്കൊപ്പമുള്ള തന്റെ രാജ്യാന്തര കരിയറിന് വിരാമമിട്ടിരുന്നു. എന്നാൽ നാട്ടിൽ നടക്കുന്ന സൗഹൃദ മൽസരത്തിൽ വിടവാങ്ങൽ മത്സരത്തിനായി ടീമിൽ ഉൾപ്പെടുത്തിയതോടെ ഒക്ടോബർ 6ന് മെസ്സി അവസാനമായി 'ആൽബിസെലെസ്‌റ്റെ' (അർജന്റീന) ജേഴ്‌സിയണിയും.
കഴിഞ്ഞ മാസമാണ് അർജന്റീന ദേശീയ ടീമിൽനിന്ന് വിരമിക്കുന്നതായി മെസ്സി പ്രഖ്യാപിച്ചത്. 2026 ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോട് തോറ്റതിന് പിന്നാലെ തന്നെ അദ്ദേഹം ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഒരു അവസാന മത്സരത്തിനായി മെസ്സി വീണ്ടും അർജന്റീനയുടെ കുപ്പായമണിയും. ഒക്ടോബർ 6ന് ബ്യൂണസ് അയേഴ്‌സിൽ ബെനിനെതിരേ നടക്കുന്ന സൗഹൃദ മൽസരത്തിനുള്ള 26 അംഗ പ്രാഥമിക ടീമിൽ പരിശീലകൻ ലയണൽ സ്‌കലോണി മെസ്സിയെ ഉൾപ്പെടുത്തി.
അർജന്റീന സ്വന്തം മണ്ണിൽ മൂന്ന് സൗഹൃദ മൽസരങ്ങളാണ് കളിക്കുക. സെപ്തംബർ 30ന് കോർഡോബയിൽ ബൊളീവിയക്കെതിരെയാണ് ആദ്യ മൽസരം. തുടർന്ന് ഒക്ടോബർ 3ന് ബ്യൂണസ് അയേഴ്‌സിലെ റിവർ പ്ലേറ്റിന്റെ എസ്റ്റാഡിയോ മോണുമെന്റലിൽ ബുർക്കിന ഫാസോയെ നേരിടും.
മൂന്ന് ദിവസത്തിന് ശേഷം ഇതേ സ്റ്റേഡിയത്തിലാണ് മെസ്സിയുടെ വിടവാങ്ങൽ മൽസരം. 2022ലെ ഖത്തർ ലോകകപ്പിൽ മെസ്സിക്കൊപ്പം കിരീടം നേടിയ ജിയോവാനി ലോ സെൽസോ, റോഡ്രിഗോ ഡി പോൾ എന്നിവരും ടീമിലുണ്ട്. അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) ഇക്കാര്യം സ്ഥിരീകരിച്ചു.
എന്നാൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനെതിരായ സൗഹൃദ മത്സരത്തിൽ മാത്രമായിരിക്കും മെസ്സി കളിക്കുകയെന്നാണ് റിപ്പോർട്ട്. നാല് വർഷം മുമ്പ് ലോകകപ്പ് നേടിയ അർജന്റീന ടീമിലെ മുഴുവൻ അംഗങ്ങളെയും ബെനിനെതിരായ മൽസരത്തിലേക്ക് ക്ഷണിക്കുമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസ്താവനയിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
