2028, 2029 വർഷങ്ങളിലെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികൾ പ്രഖ്യാപിച്ച് യുവേഫ. 2028-ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടം ജർമ്മനിയിലെ മ്യൂണിക്കിലുള്ള അലിയൻസ് അറീനയിലും, 2029-ലെ ഫൈനൽ സ്പെയിനിലെ ബാഴ്സലോണയിലുള്ള നവീകരിച്ച ക്യാമ്പ് നൗ സ്റ്റേഡിയത്തിലും നടക്കും.
മുൻപ് 2025-ലാണ് മ്യൂണിക് ചാമ്പ്യൻസ് ലീഗ് ഫൈനലിന് വേദിയായത്. അന്ന് ഇന്റർ മിലാനെ തോൽപ്പിച്ച് പിഎസ്ജി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ 1999-ന് ശേഷം ഇതാദ്യമായാണ് ക്യാമ്പ് നൗവിലേക്ക് ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടം തിരിച്ചെത്തുന്നത്.
2027-ലെ ഫൈനൽ മാഡ്രിഡിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടക്കാനിരിക്കെയാണ് രണ്ട് വർഷത്തിന് ശേഷം വീണ്ടും സ്പെയിനിലേക്ക് ചാമ്പ്യൻസ് ലീഗ് ഫൈനൽ എത്തുന്നത്.
യൂറോപ്പ ലീഗ് ഫൈനലുകൾക്ക് 2028-ൽ ബുക്കാറെസ്റ്റും 2029-ൽ ബെൽഗ്രേഡും വേദിയാകും. കോൺഫറൻസ് ലീഗ് ഫൈനലുകൾ 2028-ൽ ടൂറിനിലും 2029-ൽ ബുഡാപെസ്റ്റിലും നടക്കും. യുവേഫ സൂപ്പർ കപ്പ് പോരാട്ടങ്ങൾ 2027-ൽ ആംസ്റ്റർഡാമിലും 2028-ൽ അസ്താനയിലുമാണ് സംഘടിപ്പിക്കുന്നത്.
വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികളും യുവേഫ പുറത്തുവിട്ടിട്ടുണ്ട്. 2028-ലെ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഫ്രാൻസിലെ ലിയോണും 2029-ലെ ഫൈനലിന് കാർഡിഫും വേദിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
