അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി20യിലെ മോശം പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ബാറ്ററും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ ചൂണ്ടിക്കാട്ടിയ മഞ്ജരേക്കർ, ലഭിക്കുന്ന സുവർണാവസരങ്ങൾ സഞ്ജു സ്വയം നശിപ്പിക്കുകയാണെന്ന് തുറന്നടിച്ചു.
മത്സരത്തിൽ മുരളി കാർത്തിക്കിനൊപ്പം കമന്ററി ബോക്‌സിലിരിക്കെയാണ് മഞ്ജരേക്കറുടെ രൂക്ഷവിമർശനം.
'സഞ്ജു സാംസൺ സ്വന്തം കാര്യങ്ങൾ സ്വയം വഷളാക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രകടനങ്ങളിൽ യാതൊരുവിധ സ്ഥിരതയുമില്ല,' മഞ്ജരേക്കർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
