ഒരാഴ്ച മുമ്പ് വരെ പാസ്‌പോർട്ട് ഇല്ലാതിരുന്ന പാക് താരം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ അവസാന നിമിഷം ഇടം പിടിച്ചപ്പോൾ പോലും വരാനിരിക്കുന്നത് ഒരു മരണമാസ് ഐറ്റമാണെന്ന് ക്രിക്കറ്റ് ലോകത്തിന് അറിയില്ലായിരുന്നു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാക് ടീമിൽ അരങ്ങേറിയ പേസർ റസാവുള്ള ഖാൻ ഒമ്പതാമനായി ഇറങ്ങി 63 പന്തുകളിൽ 81 റൺസടിച്ചപ്പോൾ സഹതാരങ്ങൾ പോലും ഞെട്ടി. ഇന്നിംഗ്‌സ് തോൽവിയിലേക്ക് നീങ്ങിയ പാക്കിസ്ഥാനെ റസാവുള്ള ഖാൻ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഉയർത്തുന്നതിനാണ് എഡ്ജ്ബാസ്റ്റൺ സാക്ഷ്യം വഹിച്ചത്.
ഒമ്പത് സിക്‌സറുകളും നാല് ഫോറുകളും! ഒരു മയവുമില്ലായിരുന്നു അടിക്ക്. രണ്ടാം ഇന്നിംഗ്‌സിൽ പാക്കിസ്ഥാൻ 449 റൺസെടുത്ത് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 130 റൺസായി. എട്ടുവിക്കറ്റ് നഷ്ടത്തിൽ 318 റൺസെന്ന നിലയിൽ നിന്ന് പാക് ടീമിനെ കരകയറ്റാൻ ഒൻപതാമനായി ഇറങ്ങിയ റസാവുള്ള ഖാന് സാധിച്ചു. പത്താമൻ മുഹമ്മദ് അബ്ബാസിനെ കൂട്ടുപിടിച്ച് റസാവുള്ള പാക്കിസ്ഥാന് പ്രതീക്ഷയേകി. 98 പന്തുകളിൽ അബ്ബാസ് 42 റൺസെടുത്ത് റസാവുള്ള പിന്തുണ നൽകി. ഒമ്പതാം വിക്കറ്റിൽ 121 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്.
ടെസ്റ്റ് അരങ്ങേറ്റത്തിൽ കൂടുതൽ സിക്‌സർ നേടുന്ന താരമെന്ന റെക്കോർഡിനൊപ്പമെത്തി റസാവുള്ള ഖാൻ.
2008ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന്റെ ടിം സൗത്തിയും അരങ്ങേറ്റത്തിൽ ഒൻപത് സിക്‌സർ പറപ്പിച്ചിരുന്നു. ഒമ്പതാമനായി ഇറങ്ങി ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരമാകാനും റസാവുള്ളക്ക് സാധിച്ചു. ഇംഗ്ലീഷ് മണ്ണിൽ ഒരു ടെസ്റ്റിൽ കൂടുതൽ സിക്‌സറുകൾ നേടിയ റെക്കോർഡ് 2023 ആഷസിൽ ബെൻസ്‌റ്റോക്‌സ് സ്വന്തം പേരിൽ കുറിച്ചിരുന്നു. അതും ഇനി റസാവുള്ള ഖാൻ പങ്കിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
