നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗിൽ വിജയത്തുടക്കം. സീസണിലെ ആദ്യ മൽസരത്തിൽ സ്ലോവൻ ബ്രാറ്റിസ്ലാവയെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പി.എസ്.ജി തോൽപ്പിച്ചത്.
പി.എസ്.ജിക്കായി ഫെറാൻ ടോറസ് ഹാട്രിക് നേടി. ഒസ്മാൻ ഡെംബലെ രണ്ടും, ഫാബിയൻ റൂയിസ് ഒരു ഗോളും നേടി. മറ്റൊരു മൽസരത്തിൽ, ലിവർപൂൾ സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം. പതിനേഴാം മിനിട്ടിൽ അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നിലെത്തിയെങ്കിലും ഡൊമിനിക് സൊബോസ്ലായ് ആദ്യ പകുതിയിൽ തന്നെ ലിവർപൂളിനെ ഒപ്പമെത്തിച്ചു.
അമ്പതാം മിനിട്ടിൽ മാക് അലിസ്റ്ററിന്റെ വകയായിരുന്നു ലിവർപൂളിന്റെ വിജയഗോൾ. നിലവിലെ ഫൈനലിസ്റ്റുകളായ ആഴ്‌സണൽ ഇറ്റാലിയൻ ക്ലബ് നാപ്പോളിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 75-ാം മിനിട്ടിൽ മാർട്ടിൻ ഒഡേഗാർഡാണ് ആഴ്‌സനലിനായി വിജയ ഗോൾ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
