വനിതാ ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി വനിതാ ടി20 ബോളിംഗ് റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ. ടൂര്‍ണമെന്റിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തിയുടെ പ്രകടനം ഇന്ത്യയെ സെമി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഇന്ത്യയുടെ തന്നെ ശ്രീ ചരണി 779 റേറ്റിംഗ് പോയിന്റുകളോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ദീപ്തി ശര്‍മ ആദ്യ പത്തില്‍ തിരിച്ചെത്തുകയായിരുന്നു. സോഫി എക്ലെസ്റ്റോൺ, ചാർലി ഡീൻ, നോൺകുലുലേക്കോ മ്ലാബ, ലോറൻ ബെൽ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് പ്രമുഖർ. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (152 മത്സരങ്ങളിൽ നിന്ന് 176 വിക്കറ്റുകൾ) വീഴ്ത്തുന്ന താരമെന്ന റെക്കോർഡും ദീപ്തി ഏഷ്യാ കപ്പിനിടെ സ്വന്തമാക്കിയിരുന്നു.
ഏഷ്യാ കപ്പിലെ തകർപ്പൻ ബാറ്റിംഗിലൂടെ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന തന്റെ അഞ്ചാം സ്ഥാനം കൂടുതൽ ഭദ്രമാക്കി. ഹോങ്കോംഗിനെതിരായ മത്സരത്തിൽ 64 പന്തിൽ 124 റൺസ് നേടിയ പ്രകടനമാണ് മന്ദാനയ്ക്ക് കരുത്തായത്.
ഈ ഇന്നിംഗ്സോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മിതാലി രാജിന്റെ റെക്കോർഡ് (10,880 റൺസ്) മറികടന്ന് ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വനിതാ താരമായി മന്ദാന മാറി. കൂടാതെ, 18 അന്താരാഷ്ട്ര സെഞ്ചുറികളോടെ വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടുന്ന താരമെന്ന നേട്ടവും സ്മൃതി തന്റെ പേരിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
