ആദ്യ ഐ.സി.സി വനിതാ ചാമ്പ്യൻസ്‌ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകാൻ ഒരുങ്ങുകയാണ് ഇന്ത്യ. 2027 ഫെബ്രുവരി 14 മുതൽ 28 വരെയുള്ള ടൂർണമെന്റിൽ ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകൾ മാറ്റുരക്കും.
മുംബൈയിലും വഡോദരയിലുമായാണ് മത്സരങ്ങൾ നടക്കുക. നേരത്തെ ശ്രീലങ്കയായിരുന്നു ചാമ്പ്യൻസ് ട്രോഫിന് വേദിയായി തീരുമാനിച്ചിരുന്നത്. പിന്നീട് ഇന്ത്യക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഐ.സി.സി ബോർഡ് തീരുമാനം അംഗീകരിച്ചതോടെയാണ് ഇന്ത്യയുടെ ആതിഥേയത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ (സി.സി.ഐ)യും വഡോദരയിലെ വഡോ ദര ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയവും ടൂർണമെന്റിന് 2026 ജൂലൈ ആറിലെ ഐ.സി.സി വനിതാ ടി20 റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ടീമുകൾ യോഗ്യത നേടിയത്.
എല്ലാ ടീമുകളും പരസ്പരം മത്സരിക്കുന്ന 'റൗണ്ട് റോബിൻ' സിസ്റ്റം അനുസരിച്ചായിരിക്കും മത്സരം നടക്കുക. ഓരോടീമും മറ്റെല്ലാ ടീമുകൾക്കെതിരെയും കളിക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ഫെബ്രുവരി 28ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടും.
വനിതാ ക്രിക്കറ്റിൽ കൂടുതൽ സ്ഥിരതയുള്ള അന്താരാഷ്ട്രമത്സരക്രമം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഐ.സി.സി പുതിയ ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്.
അതേ സമയം ഐസിസി നിർദ്ദേശിച്ച ഭരണപരമായ പരിഷ്‌കാരങ്ങൾ പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് ടൂർണമെന്റ് ഇന്ത്യയിലേക്ക് മാറ്റിയത്. ബംഗ്ലാദേശ്, ഇന്ത്യ, ദക്ഷി ണാഫ്രിക്ക എന്നീ മൂന്ന് രാജ്യങ്ങളെ ഐ.സി.സി പരിഗണിച്ച ശേഷമാണ് ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തത്.
ആദ്യ വനിത ചാമ്പ്യൻസ് ട്രോഫി സ്വന്തം നാട്ടിൽ കളിക്കാൻ കഴിയുന്ന ആവേശത്തിലാണ് ഇന്ത്യൻ ഇന്ത്യൻ താരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
