എൻസോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ സിറ്റിയിൽ

SEPTEMBER 4, 2026, 8:15 AM

അർജന്റീനയുടെ യുവ മധ്യനിരതാരം എൻസോ ഫെർണാണ്ടസ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുമായി 2031 വരെയുള്ള ദീർഘകാല കരാറിൽ ഒപ്പുവെച്ചു. 125 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിനാണ്(ഏകദേശം 1,600 കോടി)ചെൽസിയിൽനിന്ന് താരത്തെ സിറ്റിയിലേക്കെത്തിച്ചത്.

ചൊവ്വാഴ്ചയാണ് മാഞ്ചസ്റ്റർ സിറ്റി ക്ലബ് ഇക്കര്യം ഔദ്യോഗികമായി അറിയിച്ചത്. വിപണിയിൽ പണം വാരിയെറിഞ്ഞ സിറ്റിയുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ മൊത്തം ചെലവ് 458 ദശലക്ഷം പൗണ്ട് കടന്നു. ഇത് പ്രീമിയർ ലീഗിലെ റെക്കോർഡാണ്.

2023 മുതൽ 2026 വരെയുള്ള കാലയളവിൽ ചെൽസിയിൽ നടത്തിയ തകർപ്പൻ പ്രകടനത്തിന് ശേഷമാണ് എൻസോ മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. ചെൽസിക്കൊപ്പം യുവേഫ കോൺഫറൻസ് ലീഗ്, 2025ലെ ഫിഫ ക്ലബ് ലോകകപ്പ് എന്നിവ എൻസോ സ്വന്തമാക്കിയിരുന്നു. സ്വന്തം നാടായ അർജന്റീനയിലെ ഡിഫൻസ വൈ ജസ്റ്റിസിയ, റിവർ പ്ലേറ്റ് എന്നീ ക്ലബുകളിലൂടെയാണ് എൻസോ കരിയർ ആരംഭിച്ചത്.

vachakam
vachakam
vachakam

റിവർ പ്ലേറ്റിനായി നാല് പ്രധാന കിരീടങ്ങൾ നേടി. തുടർന്ന് 2022-23 സീസണിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയ്ക്കായി കളിച്ച താരം അവർക്ക് പ്രൈമിറ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു. അന്താരാഷ്ട്ര തലത്തിൽ അർജന്റീനയ്‌ക്കൊപ്പം 2022ലെ ഫിഫ ലോകകപ്പും 2024ലെ കോപ്പ അമേരിക്കയും നേടിയ എൻസോ, സ്‌പെയിനിനെതിരായ 2026 ഫിഫ ലോകകപ്പ് ഫൈനലിൽ റണ്ണേഴ്‌സ് അപ്പായ അർജന്റീന ടീമിലും അംഗമായിരുന്നു.

ഫുൾഹാമിനെതിരേയുള്ള പ്രീമിയർ ലീഗ് ഉദ്ഘാടന മൽസരത്തിലും പകരക്കാരനായി കളത്തിലിറങ്ങിയപ്പോൾ ചെൽസി ആരാധകൾ കൂവി വിളിച്ചാണ് വരവേറ്റത്. ഞായറാഴ്ച ബ്രൈട്ടനെതിരേയുള്ള പ്രീമിയർ ലീഗ് മൽസരത്തിലും ലൂട്ടൺ ടൗണിനെതിരായ കാരബാവോ കപ്പ് മൽസരത്തിലും താരം കളിച്ചിരുന്നില്ല. 

ചെൽസിയുടെ പരിശീലകനായിരുന്ന കാലത്ത് എൻസോ മരസ്‌കെക്കൊപ്പം അർജന്റീന താരം കളിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച തുറന്ന കത്തിൽ ഈ ദിവസങ്ങൾ എനിക്ക് എളുപ്പമുള്ളതായിരുന്നില്ല. ഇത് എഴുതുന്നതും എളുപ്പമല്ല. സത്യത്തിൽ നല്ലൊരു അവസ്ഥയിലായിരുന്നില്ല.

vachakam
vachakam
vachakam

ഇവിടെ എത്തിയ നിമിഷം മുതൽ, ക്ലബിന്റെ വിജയങ്ങളിലും ട്രോഫികൾ നേടിക്കൊടുക്കുന്നതിലും ആത്മാർഥമായി ശ്രമിച്ചു. നല്ല കാലഘട്ടത്തിലൂടെയും പ്രയാസകരമായ സമയങ്ങളിലൂടെയും ക്ലബിനൊപ്പം കടന്നുപോയെന്നും കുറിപ്പിൽ പറയുന്നു. രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് സിറ്റി തങ്ങളുടെ ട്രാൻസ്ഫർ റെക്കോഡ് തിരുത്തുന്നത്.

ജൂലൈയിൽ നോട്ടിങ്ഹാം ഫോറസ്റ്റിൽനിന്ന് 116 ദശലക്ഷം പൗണ്ടിനാണ് എലിയറ്റ് ആൻഡേഴ്‌സനെ ക്ലബിലെത്തിച്ചത്. ഈ വേനൽക്കാലത്ത് കുറഞ്ഞത് 100 ദശലക്ഷം പൗണ്ട് തുകക്ക് മുകളിൽ പ്രീമിയർ ലീഗ് ക്ലബിലേക്ക് മാറുന്ന നാലാമത്തെ താരമാണ് എൻസോ.

മോർഗൻ റോജേഴ്‌സ്(117 ദശലക്ഷം പൗണ്ട് ചെൽസി), ബ്രാഡ്‌ലി ബാർകോള(123 ദശലക്ഷം പൗണ്ട്‌ലിവർപൂൾ), എലിയറ്റ് ആൻഡേഴ്‌സൺ എന്നിവരാണ് മറ്റു താരങ്ങൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam