മറ്റൊരു മത്സരത്തിൽ ചെൽസി മൂന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രൈറ്റനെ പരാജയപ്പെടുത്തി. പുതിയ പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ ചെൽസി നേടുന്ന തുടർച്ചയായ രണ്ടാം ജയമാണിത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ റോമിയോ ലാവിയയിലൂടെ ചെൽസിയാണ് ആദ്യം മുന്നിലെത്തിയത്. തുടർന്ന് റോജേഴ്‌സിന്റെ ക്രോസിൽ നിന്ന് പെഡ്രോ നെറ്റോയും മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ ജാവോ പെഡ്രോയും ചെൽസിയുടെ ലീഡ് മൂന്നാക്കി ഉയർത്തി.
ബ്രൈറ്റണിനായി മാലിക് യാൽകൗയെ ഒരു ഗോൾ മടക്കി. പിന്നീട് യാവോ പെഡ്രോയുടെ സെൽഫ് ഗോൾ ബ്രൈറ്റന്റെ സ്‌കോർ രണ്ടിലെത്തിച്ചു. എന്നാൽ 74-ാം മിനിട്ടിൽ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവിൽ കോൾ പാമർ ബോക്‌സിന് പുറത്ത് നിന്നും തൊടുത്ത് ഷോട്ട് വലയിൽ കയറിയതോടെ ചെൽസിയുടെ ഗോൾ നേട്ടം നാലായി. അധികസമയത്ത് പാസ്‌കൽ ഗ്രോസ് ബ്രൈറ്റനായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും ചെൽസി 4-3 ന്റെ വിജയം ഉറപ്പിച്ചു. ആസ്റ്റൺ വില്ലയിൽ നിന്നും ചെൽസിയിലെത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഈ മത്സരത്തിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചു.
ലീഡ്‌സ് യുണൈറ്റഡും ബ്രെന്റ്‌ഫോർഡും തമ്മിലുള്ള മത്സരം 1-1 ന് സമനിലയിൽ അവസാനിച്ചു. ബ്രെന്റ്‌ഫോർഡിനായി കെവിൻ ഷേഡും ലീഡ്‌സിനായി ഡൊമിനിക് കാൽവർട്ട്‌ലൂയിനും ഗോൾ നേടി. മറ്റൊരു മത്സരത്തിൽ സണ്ടർലാൻഡ് ഫുൾഹാമിനെ പരാജയപ്പെടുത്തി (1-0). വിൽസൺ ഇസിഡോർ ആണ് സണ്ടർലാൻഡിന്റെ വിജയഗോൾ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
