ലണ്ടൻ: മുൻ പാകിസ്ഥാനി പേസ് ബൗളർ മുഹമ്മദ് ആമിറിന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു. 2009ൽ വലിയ പ്രതീക്ഷയോടെ പാക് ക്രിക്കറ്റിൽ അരങ്ങേറിയ ആമിർ 2010ലെ ഇംഗ്‌ളണ്ട് പര്യടനത്തിൽ ഒത്തുകളിക്കേസിൽ അറസ്റ്റിലായിരുന്നു.
അഞ്ചുവർഷത്തെ വിലക്കിന് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ താരം 2016ൽ പാക് ടീമിൽ തിരിച്ചെത്തിയിരുന്നു. 2024ൽ വിരമിക്കുന്നതുവരെ 36 ടെസ്റ്റുകളിലും 61 ഏകദിനങ്ങളിലും 62 ട്വന്റി20കളിലും പാക് കുപ്പായമണിഞ്ഞു.
ഭാര്യ നർജിസ് ഖാൻ വഴിയാണ് ആമിറിന് ബ്രിട്ടീഷ് പാസ്‌പോർട്ട് ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
