ടെസ്റ്റ് ക്രിക്കറ്റിൽ ബൗളർമാർ തുടർച്ചയായി നോബോളുകൾ എറിയുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്‌കർ. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ രവീന്ദ്ര ജഡേജ ഉൾപ്പെടെയുള്ള ഇന്ത്യൻ ബൗളർമാർ നിരന്തരം നോബോളുകൾ എറിഞ്ഞത് വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് ഗാവസ്‌കറുടെ പ്രതികരണം.ടെസ്റ്റിൽ നോബോളിന് ഫ്രീ ഹിറ്റ് നൽകുന്നതിനോട് അദ്ദേഹം വിയോജിക്കുകയും, പകരം കുറ്റക്കാരായ ബൗളർമാർക്കും ബൗളിംഗ് കോച്ചിനും കനത്ത പിഴ ചുമത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
2021 മുതൽ സീനിയർ ഇടംകൈയൻ സ്പിന്നറായ രവീന്ദ്ര ജഡേജ 85 നോബോളുകളാണ് എറിഞ്ഞത്. കൊളംബോ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ അരങ്ങേറ്റക്കാരനായ സാരൻഷ് ജെയ്‌നും ഫ്രണ്ട് ഫൂട്ട് ഡിസിപ്ലിൻ പാലിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്പിൻ ബൗളിംഗ് കോച്ച് സായിരാജ് ബഹുതുലേ നോബോളിന് ശേഷം ഫ്രീ ഹിറ്റ് ഏർപ്പെടുത്തുന്നത് ബൗളർമാർക്ക് പാഠമാകുമെന്ന് തമാശയായി അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് ബാറ്റ്‌സ്മാൻമാർക്ക് കൂടുതൽ എളുപ്പമുള്ളതാക്കാൻ ഈ രീതി ഉപകരിക്കുമെന്നതിനാൽ ഗാവസ്‌കർ ഇതിനെ എതിർത്തു.
ബൗളർമാർ നോബോൾ ആവർത്തിക്കുമ്പോൾ തുക ഇരട്ടിച്ചുകൊണ്ട് പിഴ ഈടാക്കണമെന്ന് ഗവാസ്‌കർ നിർദേശിച്ചു. ബൗളർക്ക് ചുമത്തുന്ന പിഴയുടെ പകുതി തുക ബൗളിംഗ് കോച്ചും പിഴയായി ഒടുക്കണം. ഈ തുക കളിക്കാർക്ക് പരമ്പര അവസാനിക്കുമ്പോഴുള്ള ടീം ഡിന്നറിനായി ഉപയോഗിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
