തിരുവനന്തപുരം: ബാറ്റിംഗ് റെക്കാഡുകൾ കടപുഴകിയ മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ 83 റൺസിന് തകർത്ത് ആലപ്പി റിപ്പിൾസ്. റിപ്പിൾസ് ഉയർത്തിയ 254 റൺസിന്റെ റെക്കാഡ് ലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്ത സെയിലേഴ്‌സിന് 170 റൺസ് മാത്രമാണ് നേടാനായത്. ആദ്യം ബാറ്റ് ചെയ്ത റിപ്പിൾസ് 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് നേടിയത്.
കെ.സി.എല്ലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ കൂടിയാണിത്. സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്. കെ.സി.എൽ ചരിത്രത്തിലാദ്യമായാണ് ഒരു താരം മൂന്ന് സെഞ്ചുറി നേടുന്നത്. 23 പന്തിൽ അൻപത് തികച്ച അസർ, 48 പന്തിലാണ് നൂറിലെത്തിയത്. ഈ സീസണിൽ സെയിലേഴ്‌സിനെതിരെയുള്ള
ആദ്യ മത്സരത്തിലും അസർ സെഞ്ചുറി നേടിയിരുന്നു. 52 പന്തിൽ നാല് ഫോറും എട്ട് സിക്‌സുമടക്കം 107 റൺസുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു. ആലപ്പി റിപ്പിൾസ് 20 ഓവറിൽ 253/1, ഏരീസ് കൊല്ലം സെയിലേഴ്‌സ് 17.1 ഓവറിൽ 170/9.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
