കൈക്കൂലിക്കാർ വകുപ്പിൽ വേണ്ട; അന്വേഷണം ശക്തമാക്കാൻ എക്സൈസ് വകുപ്പ്

AUGUST 30, 2026, 4:39 AM

കൊച്ചി : സംസ്ഥാനത്തെ ബാർ ഉടമകളുമായി ഉദ്യോഗസ്ഥർക്കുള്ള വഴിവിട്ട ബന്ധത്തിൽ അന്വേഷണം ശക്തമാക്കാൻ എക്സൈസ് വകുപ്പ്. 

കോട്ടയം ജില്ലയ്ക്ക് പുറമേ ആലപ്പുഴയിലും പരാതികൾ ഉയർന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കൻ എക്‌സൈസ് കമ്മീഷണർക്ക് മന്ത്രി എം ലിജു നിർദേശം നൽകി. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി സ്വീകരിക്കാണ് നിർദേശം. 

ഇരു ജില്ലകളിലും ശുദ്ധീകരണം നടത്താമെന്നും മന്ത്രി ഉത്തരവ് നൽകിയിട്ടുണ്ട്. സമയക്രമം പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന ബാർ ഉടമകൾക്കെതിരെയും നടപടി ഉണ്ടായേക്കും. 

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ മിന്നൽ പരിശോധനയിൽ കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ ബാർ ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തല നടപടി സ്വീകരിക്കുന്നതിനായി നികുതി വകുപ്പ് സെക്രട്ടറിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam