കോഴിക്കോട്ട് പട്രോളിങ്ങിനിടെ പൊലീസിന് നേരെ ആക്രമണം; രണ്ടുപേർ കസ്റ്റഡിയിൽ

AUGUST 29, 2026, 9:12 PM

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പൊലീസിന് നേരെ ആക്രമണം. ടൗൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ആക്രമണത്തിനിരയായത്. 

ഇന്നലെ അര്‍ധ രാത്രി മാനാഞ്ചിറ സ്ക്വയറിൽ വച്ചാണ് സംഭവം നടന്നത്.മാനാഞ്ചിറ സ്ക്വയറിന് സമീപം പെട്രോളിങ് നടത്തുന്നതിനിടെ ഒരു സംഘത്തിലുണ്ടായിരുന്നയാൾ സിറിഞ്ച് ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

vachakam
vachakam
vachakam

അതേസമയം, ഉദ്യോഗസ്ഥന്‍റെ പരിക്ക് ഗുരുതരമല്ല. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam