സ്റ്റാർ പദവി ഇല്ലാത്ത ഹോട്ടലുകളുടെ ബാർ പദവി; സംസ്ഥാനത്തിനെതിരെ കേന്ദ്ര ടൂറിസം മന്ത്രാലയം

NOVEMBER 3, 2026, 4:15 AM

ന്യൂഡൽഹി: സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച നടപടിയിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. വിഷയം പരിഗണിക്കുന്ന കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് കേന്ദ്രം വ്യക്തമാക്കിയത്.

സ്റ്റാർ പദവിക്കായി ഹോട്ടലുകൾ സമർപ്പിച്ച അപേക്ഷകൾ വെറും പ്രാഥമിക രേഖ മാത്രമാണെന്നും പരിശോധന നടത്തി ഔദ്യോഗികമായി സ്റ്റാർ പദവി നൽകുന്നതുവരെ അപേക്ഷകൾ ബാർ ലൈസൻസിനോ മറ്റ് ആനുകൂല്യങ്ങൾക്കോ ഉള്ള യോഗ്യതയായി പരിഗണിക്കാൻ കഴിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സാധുതയുള്ള സ്റ്റാർ സർട്ടിഫിക്കറ്റ് ഇല്ലാതെ സംസ്ഥാനത്തെ നൂറ്റിനാൽപ്പത്തേഴോളം (147) ഹോട്ടലുകൾക്ക് എൽ.ഡി.എഫ് സർക്കാർ ബാർ ലൈസൻസ് അനുവദിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ആവശ്യമായ മാനദണ്ഡങ്ങളും ഭൗതിക സാഹചര്യങ്ങളും ഉറപ്പുവരുത്താതെയാണ് സ്റ്റാർ പദവിക്കായി അപേക്ഷ നൽകിയത്. തുടർന്ന് കേന്ദ്ര മന്ത്രാലയം നടത്തുന്ന പരിശോധനാ നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കാതെ വൈകിപ്പിച്ചത് ഹോട്ടലുടമകൾ തന്നെയാണെന്നും കേന്ദ്രം ബോധിപ്പിച്ചു.

vachakam
vachakam
vachakam

സ്റ്റാർ പദവിക്കുള്ള അപേക്ഷ മാത്രം മാനദണ്ഡമാക്കി ബാർ ലൈസൻസ് നൽകിയത് അബ്കാരി ചട്ടങ്ങളുടെയും സുപ്രീം കോടതി വിധികളുടെയും നഗ്നമായ ലംഘനമാണ്. ഇത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും കേന്ദ്രം വ്യക്തമാക്കി. സ്റ്റാർ കാറ്റഗറി പരിശോധനകളിൽ ക്രമക്കേട് കാണിച്ച് ലൈസൻസ് നേടിയ ഹോട്ടലുകൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രം തങ്ങളുടെ ശക്തമായ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam