നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാര്‍ ആകരുത്,  കേരളത്തിലെ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി

AUGUST 30, 2026, 4:35 AM

കൊച്ചി : കേരളത്തിലെ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍. കേരളത്തിലെ നഗരങ്ങളില്‍ പോലും വെള്ളപ്പൊക്കം പതിവാകുന്നു. നദികളിലെ ജലസംഭരണ ശേഷി കുറയുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 

കൃത്യമായ ഇടവേളകളില്‍ കേരളത്തിലെ നദികളില്‍ മണല്‍ നീക്കം നടക്കുന്നില്ല. നദികളിലെ ആഴം കൂട്ടിയില്ലെങ്കില്‍ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും. നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാര്‍ ആകാന്‍ പാടില്ല. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പുവരുത്തണം.

 നദികളുടെ ആഴം കൂട്ടേണ്ട എന്ന് വാദിക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും എന്ന് ചോദിക്കണം. കോടതികളാണ് തടസ്സമെങ്കില്‍ കോടതികളെ കാര്യം ബോധ്യപ്പെടുത്തണം. നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തെ മഴയാണ് ഇപ്പോള്‍ പെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam