പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്.രാവിലെ 9.30ന് ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും.51 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്.
ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 33 വർഷത്തിന് ശേഷമാണ് ഒരു ഉപരാഷ്ട്രപതി ആറന്മുള ഉത്രട്ടാതി ജലമേളക്ക് എത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.
മൂന്നുമണിക്കാണ് മത്സര വള്ളംകളി ആരംഭിക്കുന്നത്. ജലഘോഷയാത്രയുടെ ഏറ്റവും മുന്നിലായി തിരുവോണത്തോണി തുഴഞ്ഞുനീങ്ങും. പിന്നാലെ ബി ബാച്ച് പള്ളിയോടങ്ങളും എ ബാച്ച് പള്ളിയോടങ്ങളും ഭഗവത് സ്തുതി പാടി അകമ്പടിയാകും.
വിജയികള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും. ഏറ്റവും ഭംഗിയായി ചമയത്തോട് കൂടി പാടി തുഴയുന്ന പള്ളിയോടത്തിന് ആര്‍.ശങ്കര്‍ സ്മാരക സുവര്‍ണ ട്രോഫി നല്‍കും.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
