രണ്ടാം വിവാഹം കഴിഞ്ഞ് പത്താം നാള്‍ യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ 

OCTOBER 30, 2026, 9:03 PM

 തിരുവനന്തപുരം: രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ യുവതിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  വർക്കല തച്ചോട് സ്വദേശി ജിഷ(30)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30യോടെയാണ് ജിഷയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിഷയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായ പരിശോധന നടത്തും. ഈ മാസം 20നായിരുന്നു ഗുരുവായൂരിൽ വെച്ച് ജിഷയുടെ രണ്ടാം വിവാഹം.

 പതിനൊന്ന് ദിവസം മുമ്പാണ് വർക്കല സ്വദേശിയായ അജി നടേശനെ വിവാഹം കഴിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ജിഷയുടെ വീട്ടുകാർ ആരും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. 

 ജിഷയുടെ ആദ്യ ഭർത്താവായ ശരത്ത് ഒന്നരവർഷം മുമ്പ് വിദേശത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ഈ ബന്ധത്തിൽ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. കുട്ടികളുമായി ജിഷ ഈ വീട്ടിൽ തന്നെയാണ് താമസിച്ചു വന്നിരുന്നത്. 

vachakam
vachakam
vachakam

 വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലുണ്ടായ ജിഷയുടെ മരണത്തിൽ ദുരൂഹത ഉണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.   തച്ചോട് പൈപ്പിൻമൂട് സ്വദേശി ഷാജി-ജയ ദമ്പതികളുടെ മകളാണ് ജിഷ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam