തിരുവനന്തപുരം: കിഫ്‌ബി മുഖേന ഭൂമി കണ്ണൂരിൽ ഏറ്റെടുത്തതിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറങ്ങി.
കണ്ണൂർ ജില്ലയിൽ 4896 ഏക്കർ ഭൂമി 12,240 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കുന്നതിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.
പൊതുഖജനാവിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തരത്തിൽ, വ്യക്തമായ വാണിജ്യ പ്രായോഗികമായ പദ്ധതിഘടനയോ സാമ്പത്തിക ന്യായീകരണമോ ഇല്ലാതെ, 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഇത്രയും വിപുലമായ രീതിയിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതിൽ സാമ്പത്തിക ജാഗ്രത, ഉത്തരവാദിത്തം, പൊതുഫണ്ടുകളുടെ വിനിയോഗം എന്നിവ സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ ഉടലെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.
കിഫ്ബിയുടെ 33-ാമത് യോഗ തീരുമാനപ്രകാരം പാലക്കാട് (470 ഏക്കർ), കണ്ണൂർ (4896 ഏക്കർ) എന്നീ ജില്ലകളിൽ 5336 ഏക്കർ ഭൂമി 12710 കോടി രൂപാ ചെലവഴിച്ച് ഏറ്റെടുക്കാൻ അംഗീകാരം നൽകിയിരുന്നു. ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന വിപുലമായ ഭൂവിസ്തൃതിയുടെ ആവശ്യകതയും സാമ്പത്തിക പ്രായോഗികതയും ന്യായീകരിക്കുന്ന സമഗ്രമായ ചെലവ്-നേട്ട വിശകലനമോ വ്യക്തവും ലാഭകരവുമായ വാണിജ്യ പദ്ധതികളോ ഇല്ലാതെ, കിൻഫ്ര സമർപ്പിച്ച ആശയക്കുറിപ്പിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
