കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സംഘർഷത്തിൽ അറസ്റ്റ്

OCTOBER 30, 2026, 11:18 AM

 മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സംഘർഷവുമായി ബന്ധപ്പെട്ട് യുഡിഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.  അറസ്റ്റിലായ രണ്ട് യുഡിഎസ്എഫ് പ്രവർത്തകരും ആശുപത്രിയിൽ കയറി അക്രമം നടത്തിയവരാണ്.

 എംഎസ്എഫ് പ്രവർത്തകരെ ക്യാമ്പസിൽ അക്രമിച്ച സംഭവത്തിലാണ് എസ്എഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തത്. 

യുഡിഎസ്എഫ് പ്രവർത്തകരായ എടപ്പാൾ സ്വദേശി ഷറഫുദ്ദീൻ പി., മുഹമ്മദ് ഫുഹാദ് കെ. പി., എസ്എഫ്ഐ പ്രവർത്തകനായ പെരുവള്ളൂർ സ്വദേശി മുഹമ്മദ് മിദ്ലാജ് എന്നിവരാണ് അറസ്റ്റിലായത്. 

vachakam
vachakam
vachakam

 എംഎസ്എഫ് പ്രവർത്തകൻ സുഫിയാന്റെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ഹനീൻ, വളാഞ്ചേരി മേച്ചേരിപ്പറമ്പ് സ്വദേശി അഭിഷേക് എന്നിവരെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam