കോട്ടയം: ഭര്‍ത്താവ് കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂര്‍ പട്ടേരില്‍ മുരളീധരന്‍ പിള്ളയുടെ ഭാര്യ ശോഭന കുമാരിയാണ് (66) ദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ കിടങ്ങൂരിലെ ഇവരുടെ വസതിയില്‍ വച്ചായിരുന്നു സംഭവം നടന്നത്.
യാത്ര കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ ശേഷം ഭര്‍ത്താവ് മുരളീധരന്‍ പിള്ള കാര്‍ വീട്ടുമുറ്റത്ത് തിരിച്ച് പാര്‍ക്ക് ചെയ്യുന്നതിനായി പിന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി കാറിനടിയില്‍പ്പെടുകയായിരുന്നു ശോഭന കുമാരി. സംഭവം നടന്ന ഉടന്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
