തിരുവനന്തപുരം: സർക്കാർ അറിയാതെ ബാർ ലൈസൻസ് നൽകിയതിൽ കടുത്ത അതൃപ്‌തിയുമായി എക്സൈസ് മന്ത്രി എം. ലിജു.
എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് അനുമതി നൽകിയത്. സംഭവത്തിൽ കമ്മീഷണറോട് മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി. എഫ്എൽ 11 ലൈസൻസ് ഉണ്ടായിരുന്ന ബിയർ വൈൻ പാർലർ ലൈസൻസ് പുതുക്കുന്നതിന്റെ മറവിലാണ് ബാർ ലൈസൻസ് നൽകിയത്. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുതിയ ബാർ അനുവദിക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടില്ല.
മദ്യനയത്തിന് ശേഷം ബാർ ലൈസൻസ് മതിയെന്നായിരുന്നു മന്ത്രിയുടെ നിർദേശം. ഇത് മറികടന്നാണ് മൂന്നു ബാറുകൾക്ക് ഡെപ്യൂട്ടി കമ്മീഷണർമാർ അനുമതി നൽകിയത്. അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
അതേസമയം മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു രംഗത്തെത്തി.പ്രായപൂർത്തിയാകാത്തവർ ബാറിൽ കയറി മദ്യപിക്കുന്നത് പതിവാകുന്നതോടെയാണ് മന്ത്രി ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന് സംസ്ഥാനത്തെ ബാറുകൾക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. 23 വയസ്സ് ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കർശനമായി തന്നെ പാലിക്കണം. ഇത് പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടത്തിൽ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
