തടവുകാർക്ക് പകൽ സമയങ്ങളിൽ പുറത്തുപോയി ജോലി ചെയ്യാം: വിപ്ലവകരമായ പദ്ധതിയുമായി ഝാർഖണ്ഡ് സർക്കാർ

AUGUST 30, 2026, 5:10 AM

തടവുകാർക്ക് പകൽ സമയങ്ങളിൽ ജയിലിന് പുറത്തുപോയി ജോലി ചെയ്യാനും സ്വന്തമായി വരുമാനം കണ്ടെത്താനും അനുമതി നൽകാൻ ഝാർഖണ്ഡ് സർക്കാർ. തടവുകാരെ പുനരധിവസിപ്പിക്കാനും അവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ വിപ്ലവകരമായ തീരുമാനം. പകൽ മുഴുവൻ പുറത്തു ജോലി ചെയ്യുന്ന ഇവർ വൈകുന്നേരത്തോടെ ജയിലിലേക്ക് തന്നെ തിരികെ പ്രവേശിക്കണം.

സംസ്ഥാനത്തെ നാല് പ്രധാന സെൻട്രൽ ജയിലുകളിലാണ് ആദ്യ ഘട്ടത്തിൽ ഈ സംവിധാനം നടപ്പിലാക്കുന്നത്.

  1. റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ
  2. ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ
  3. ഈസ്റ്റ് സിങ്ഭൂമിലെ ഘാഘിദിഹ് സെൻട്രൽ ജയിൽ
  4. ദുംക സെൻട്രൽ ജയിൽ

പദ്ധതി പ്രകാരം തടവുകാർക്ക് രാവിലെ ആറ് അല്ലെങ്കിൽ ഏഴ് മണിയോടെ പുറത്തുപോകാമെന്നും 12 മണിക്കൂറിന് ശേഷം വൈകുന്നേരത്തോടെ തിരികെ വരാമെന്നും ജയിൽ ഐ.ജി സുദർശൻ മണ്ഡൽ വ്യക്തമാക്കി. നഗരപ്രദേശങ്ങളിലാണ് ഈ ജയിലുകൾ സ്ഥിതി ചെയ്യുന്നത് എന്നത് തടവുകാർക്ക് ജോലി കണ്ടെത്താൻ സഹായകമാകും.

vachakam
vachakam
vachakam

നല്ല പെരുമാറ്റവും ജയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നതുമായ തിരഞ്ഞെടുത്ത തടവുകാർക്ക് മാത്രമായിരിക്കും ഇതിനുള്ള അവസരം ലഭിക്കുക. ഇതിനായി പ്രത്യേക മാർഗ്ഗരേഖ പുറത്തിറക്കുമെന്നും ഐ.ജി അറിയിച്ചു. 'ഝാർഖണ്ഡ് പ്രിസൺ ആൻഡ് കറക്ഷണൽ സർവീസ് ആക്ട്, 2025'-ന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ പദ്ധതിക്ക് ഝാർഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam