നന്ദിഗ്രാമിൽ മമത ബാനർജി പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

SEPTEMBER 18, 2026, 9:52 AM

കൊൽക്കത്ത: നന്ദിഗ്രാമിൽ മമത ബാനർജി പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ അറസ്റ്റിൽ. 

2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് മിലൻ പ്രധാന്‍റെ അറസ്റ്റ്. 34 വർഷം പശ്ചിമ ബംഗാൾ ഭരിച്ച ഇടത് മുന്നണിക്കെതിരെ ഈ സമരം നയിച്ചാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ എത്തിയത്.

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് മമത കാളിഘട്ടിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിലൻ പ്രധാന്‍റെ അറസ്റ്റ്.

vachakam
vachakam
vachakam

മമത വിഭാഗം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സഞ്ചിത പ്രധാൻ ഡേ നാമനിർദ്ദേശ പത്രിക പിൻവലിച്ചതിനെ തുടർന്നാണ് മമതയുടെ ഈ പ്രഖ്യാപനമുണ്ടായത്. കോൺഗ്രസിനെ സഹോദര പാർട്ടി എന്ന് വിശേഷിപ്പിച്ച മമത, ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനാണ് പിന്തുണ നൽകുന്നതെന്നും വ്യക്തമാക്കി.

ഇത് ഭാവിയിലേക്കുള്ള തുടക്കമാണെന്നും മമത പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സഞ്ചിത നാമനിർദേശ പത്രിക പിൻവലിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam