ഡല്‍ഹിയെ നടുക്കി വീണ്ടുമൊരു ക്രൂരത: 17 കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

SEPTEMBER 18, 2026, 12:56 AM

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വീണ്ടും നടുക്കി 17കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിജനമായ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ തിന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. ക്രൂരമായ ഈ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികള്‍, പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, വാഹനം എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സെന്‍ട്രല്‍ ഡല്‍ഹിയിലെ കുഷാക് റോഡിലുള്ള വിജനമായ പ്രദേശത്ത് നിന്നാണ് പെണ്‍കുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. മൃതദേഹം പൂര്‍ണമായും അഴുകുകയും ശരീരത്തില്‍ നിന്ന് ഒരു കൈ വേര്‍പെടുകയും ചെയ്ത അവസ്ഥയിലായതിനാല്‍ ആദ്യ ഘട്ടത്തില്‍ കൊല്ലപ്പെട്ടത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ല. പെണ്‍കുട്ടി ഇടയ്ക്കിടെ വീട്ടില്‍ നിന്ന് പോകുകയും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുകയും ചെയ്യുന്ന പതിവുള്ളതിനാല്‍ കാണാതായ വിവരം കുടുംബം പൊലീസില്‍ അറിയിച്ചിരുന്നില്ലെന്നാണ് വീട്ടുകാര്‍ വ്യക്തമാക്കിയത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതികളും തമ്മില്‍ മുന്‍പ് തന്നെ പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ ദിവസം ഇവര്‍ ഒരു ടെമ്പോയില്‍ ഒന്നിച്ച് യാത്ര ചെയ്യുകയും വാഹനത്തിനുള്ളില്‍ വെച്ച് മദ്യം കഴിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിജനമായ പറമ്പില്‍ ഉപേക്ഷിച്ചത്.

പ്രത്യക്ഷ സാക്ഷികളോ മറ്റ് സൂചനകളോ ഇല്ലാതിരുന്ന കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സംഭവ സമയത്ത് പ്രദേശത്ത് കൂടെ കടന്നുപോയ ഒരു ടെമ്പോ ദൃശ്യങ്ങളില്‍ പതിഞ്ഞെങ്കിലും ഇരുട്ടായതിനാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമായിരുന്നില്ല. തുടര്‍ന്ന് വിവിധ ലൊക്കേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പൊലീസ് വാഹനം കണ്ടെത്തുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പൊലീസ് വലയിലാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam