തൃശൂർ: തൃശൂരിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിള്ളിമംഗലം സ്വദേശി ബാബുവിന്റേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബാബുവിനെ കഴിഞ്ഞ ദിവസം കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ ഉച്ചയോടെ മയിലാംകുളത്തെ ജോലി സ്ഥലത്തുനിന്നാണ് ഇയാളെ കാണാതായത്.
മൃതശരീരം കണ്ടെത്തിയ സ്ഥലത്തുനിന്ന് ബാബുവിന്റെ വാഹനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
