കണ്ണൂര്‍: സഹകരണ വാരാഘോഷത്തിനിടെ വി കുഞ്ഞികൃഷ്ണന് എംഎല്‍എയുടെ പ്രസംഗം തടസ്സപ്പെടുത്തി. പയ്യന്നൂര്‍ കണ്ടോത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. പരിപാടിയില്‍ പ്രസംഗിച്ച് തുടങ്ങിയതിന് പിന്നാലെ ഏത് തെറ്റ് കണ്ടാലും തന്റെ ശബ്ദം ഉയരുമെന്ന് എംഎല്‍എ പറഞ്ഞിരുന്നു.
ഇതിനിടെയാണ് വേദിയിലിരുന്ന ചില ആളുകള്‍ അവിടെ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യമുണ്ടായത്. വീണ്ടും എംഎല്‍എ പ്രസംഗം തുടരുന്നതിനിടെ സദസില്‍ നിന്ന് നിരവധി പേര് എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ടായി.
തളിപ്പറമ്പ് സര്‍ക്കിള്‍ യൂണിയന് വരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇന്നലെ തന്നെ പരിപാടിയുടെ ഉദ്ഘാടകനുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്തിരുന്നു. സ്ഥലം എംഎല്‍എ വി കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാതെ നഗരസഭാ ചെയര്മാനെയായിരുന്നു ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത്. പിന്നാലെ മന്ത്രി ഇപെട്ടാ്ണ എംഎല്‍എയെ ഉദ്ഘാടകനായി തീരുമാനിക്കണമെന്ന് നിര്‍ദ്ദേശ നല്‍കുന്നത്. എംഎല്‍എയുടെ പിഎയെ സിപിഐഎം സഹകരണ സംഘത്തിലെ ഭാരവാഹികള്‍ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.
പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഐഎം വിട്ട് വന്ന എംഎല്‍മാര്‍ സിപിഐഎം ഭരിക്കുന്ന സദ്ദേശ സ്ഥാനപനങ്ങള്ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. സിപിഐഎം ഭരിക്കുന്ന പഞ്ചായത്തുകളിലും നഗരസലഭകളിലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു വി കുഞ്ഞികൃഷ്ണന്റെയും ടി കെ ഗോവിന്ദന്റെയും ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
