ശ്രീകാര്യത്തെ 17കാരന്റെ മരണം:  നിർണായക തെളിവുകൾ   കണ്ടെത്തി

NOVEMBER 18, 2026, 7:01 AM

തിരുവനന്തപുരം:  അഭിറാം കൊലപാതക കേസില്‍ കൊല്ലപ്പെട്ട അഭിറാമിന്റെ ബെല്‍റ്റും ഫോണും അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തി. 

അഭിറാമിന്റെ ഷര്‍ട്ടും അഭിറാമിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന വെള്ളിമാലയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. രണ്ടാം പ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.

കൊലപാതകം നടന്ന പുരയിടത്തിന്റെ തൊട്ടടുത്തുള്ള പുരയിടത്തിലെ കിണറ്റില്‍ നിന്നാണ് കണ്ടെടുത്തത്. സാധനങ്ങളെല്ലാം കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു. 

vachakam
vachakam
vachakam

രണ്ടാം പ്രതി ഉമര്‍, രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് അന്വേഷണസംഘം മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. മൂന്നു പേരെയും ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും. അഭിറാമിന്റെ ഷര്‍ട്ട് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞു.

നവംബര്‍ രണ്ടിനായിരുന്നു ശ്രീകാര്യത്തെ അരുംകൊല . കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam