ഷാജൻ സ്‌കറിയ ഏറ്റവും വലിയ വർഗീയവാദിയും വിദ്വേഷവാദിയും; രൂക്ഷ വിമർശനവുമായി പി.വി അൻവർ

NOVEMBER 18, 2026, 3:45 AM

കോഴിക്കോട്: യൂട്യൂബർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പി.വി അൻവർ രംഗത്ത്. ഷാജൻ സ്‌കറിയ കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദിയും വിദ്വേഷവാദിയും വിഭജനവാദിയുമാണെന്ന് അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പിന് ഒന്നേമുക്കാൽ വർഷം മുമ്പ് താൻ ആരംഭിച്ച പിണറായി വിരുദ്ധ പോരാട്ടത്തിന്റെ ഫലമായി 12 ക്രിമിനൽ കേസുകളും നാല് സിവിൽ കേസുകളും വിജിലൻസ്, ഇഡി കേസുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അൻവർ പറഞ്ഞു. ഇതിൽ രണ്ടോ മൂന്നോ കേസുകൾ ഷാജൻ സ്‌കറിയ നൽകിയതാണ്. സമൂഹത്തിനു വേണ്ടി സംസാരിച്ചതിന്റെ പേരിലാണ് മാസത്തിൽ ആറുദിവസത്തോളം കേരളം മുഴുവൻ കോടതികളിൽ കയറിയിറങ്ങേണ്ട അവസ്ഥയുണ്ടായതെന്ന് പി.വി അൻവർ പറഞ്ഞു.

കേരളത്തിലെ ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും തമ്മിൽ തെറ്റിക്കാൻ ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ പോലും സഹായം ഷാജൻ സ്‌കറിയയ്ക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam