വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിൽ തുടരന്വേഷണം ആരംഭിച്ച് സിബിഐ. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് തുടരന്വേഷണം.അഡീ. എസ് പി വി. ദേവരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.സിബിഐ ഉദ്യോഗസ്ഥർ ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയെ സന്ദർശിച്ചു.
2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ഒന്നര വയസുകാരിയായ മകൾ തേജസ്വിനി ബാല മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ഒക്ടോബർ രണ്ടിന് ചികിത്സയിലിരിക്കെയും മരിച്ചു.
അപകടം വാഹനാപകടമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമായിരുന്നു കുടുംബം ആരോപിക്കുന്നത്.ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും മാനേജറുമായിരുന്ന പ്രകാശ് തമ്പി ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളും സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
