ആലപ്പുഴ: മരണാനന്തര ചടങ്ങിനിടെ അടിയന്തര സദ്യയിൽ ബീഫ് വിളമ്പാത്തതിൽ പ്രകോപിതനായി വയോധികൻ്റെ പല്ല് അടിച്ചുതെറിപ്പിച്ച പ്രതി പിടിയിൽ. പള്ളിപ്പുറം വള്ളിക്കാട്ടു കോളനി സ്വദേശി ശ്യാം കുമാർ ആണ് പിടിയിലായത്.മോഷണക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ശരവണൻ എന്നയാളുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന പതിനാറാം അടിയന്തിരത്തോടനുബന്ധിച്ച് ഭക്ഷണം വിളമ്പുന്നതിനിടെ പ്രതിക്ക് ചിക്കൻ കറി നൽകിയിരുന്നു. എന്നാൽ ബീഫ് വേണമെന്ന് ആവശ്യപ്പെട്ടാണ് ഭക്ഷണം വിളമ്പിയ വയോധികന്റെ മുഖത്തടിച്ചത്. ആക്രമണത്തിൽ വയോധികൻ്റെ പല്ല് നഷ്ടപ്പെട്ടിരുന്നു.
സംഭവശേഷം ഒളിവിൽ പോയ ഇയാൾ പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു.സ്ഥിരം കുറ്റവാളിയായ ഇയാളെ തൃശൂരിൽ നിന്നാണ് ചേർത്തല പൊലീസ് പൊക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
