മണ്ണന്തല രഞ്ജിത് വധക്കേസ്; 11 പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്

NOVEMBER 18, 2026, 5:05 AM

തിരുവനന്തപുരം: മണ്ണന്തല സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാര്‍, പതിനൊന്നാം പ്രതി ഗോപാലന്‍ സുരേഷ് എന്നിവര്‍ക്ക് ഇരട്ടജീവപര്യന്തവും കോടതി ശിക്ഷ വിധിച്ചു.

ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് ഒന്നും പതിനൊന്നും പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം നല്‍കിയിരിക്കുന്നത്. സിപിഎം നേതാവ് കെ.ഹരിപ്രസാദ്, അജികുമാര്‍, രഞ്ജിത്ത്, സുരേഷ്, ഫിറോസ് ഖാന്‍, വിഷ്ണു വിനോട്, ശങ്കര സുബ്രഹ്മണ്യം, ഗോഡ്‌വിന്‍ ഡെന്നീസ് എന്നിവരാണ് ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികള്‍. രണ്ടാം പ്രതി വെള്ളിനാരായണന്‍ ഒളിവില്‍ പോയിരുന്നു. കോടതിവിധിയില്‍ തൃപ്തിയുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍ പ്രതികരിച്ചു.

2008 ഒക്ടോബര്‍ 17ന് പുലര്‍ച്ചെ 5:15നാണ് കേസിനാസ്പദമായ സംഭവം.മണ്ണന്തലയിലെ തന്റെ ബേക്കറിയില്‍ നില്‍ക്കുമ്പോള്‍ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികള്‍ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

vachakam
vachakam
vachakam

കേസിലെ ഒന്നാം പ്രതി കൃഷ്ണകുമാറിന്റെ സുഹൃത്തും സിപിഎം നേതാവുമായ വഞ്ചിയൂര്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്ത്.2008 ഏപ്രില്‍ ഒന്നിനാണ് പാസ്‌പോര്‍ട്ട് ഓഫിസിന് മുന്നില്‍ വച്ച് വിഷ്ണു കൊല്ലപ്പെട്ടത്.വിഷ്ണുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam