കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു.അടുത്തയാഴ്ച കൊച്ചിയിലെ ഇഡി സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.
നിഖിൽ, വാരിസ്, ഷൈജൽ, ഫെബിഷ് എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്.
കേസിൽ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നാണ് ഇവരെക്കുറിച്ചുള്ള ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നേരത്തെ മുഹമ്മദ് റിയാസിന്റെയും വീണയുടെയും വീടുകളിലും ഓഫീസുകളിലും ഇഡി പരിശോധന നടത്തിയിരുന്നു. തുടർനടപടികളുടെ ഭാഗമായി വിശദമായ ചോദ്യം ചെയ്യലിനും വിവരശേഖരണത്തിനുമായാണ് നാലുപേർക്കും സമൻസ് അയച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
