കാപ്പാ പ്രതികളുമായി ബന്ധം;   സിവിൽ പൊലീസ് ഓഫീസറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

NOVEMBER 18, 2026, 7:10 AM

പ​ത്ത​നം​തി​ട്ട:  ച​ട്ട​വി​രു​ദ്ധ​മാ​യി കാ​പ്പാ കേ​സ് പ്ര​തി​ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധം പു​ല​ർ​ത്തി​യ​ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​റെ സ​ർ​വീ​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കി.

തി​രു​വ​ല്ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന സി​പി​ഒ നി​ഷാ​ന്ത് പി. ​ച​ന്ദ്ര​നെ​യാ​ണ് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് ക​ർ​ശ​ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പി​രി​ച്ചു​വി​ട്ട​ത്.

ഇ​യാ​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റം ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് സേ​ന​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 

vachakam
vachakam
vachakam

 സേ​ന​യ്ക്ക് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​മാ​യി ര​ഹ​സ്യ​ബ​ന്ധം   പു​ല​ർ​ത്തി​യ​താ​ണ്   ന​ട​പ​ടി​ക്ക് കാ​ര​ണം. പൊ​ലീ​സി​ൻറെ അ​ന്ത​സും വി​ശ്വാ​സ്യ​ത​യും ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​യാ​ൾ പ​ങ്കാ​ളി​യാ​യെ​ന്നും, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി​യെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്  ന​ട​പ​ടി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam