വണ്ടൂരിൽ വീട് കുത്തിത്തുറന്ന് 24 പവന്‍ സ്വര്‍ണാഭരണങ്ങളും 4,000 രൂപയും കവര്‍ന്നു

NOVEMBER 18, 2026, 4:00 AM

മലപ്പുറം: വണ്ടൂരിൽ വീട് കുത്തിത്തുറന്ന് 24 പവന്‍ സ്വര്‍ണാഭരണങ്ങളും 4,000 രൂപയും കവര്‍ന്നു. കുടുംബം വീട്ടിലില്ലാത്ത സമയം നോക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്.വണ്ടൂര്‍ വാളോരിങ്ങലില്‍ അഡ്വ. ഹുസൈന്റെ വീട്ടിലാണ് മോഷണം നടന്നത്. 

ഈ മാസം 14ന് എറണാകുളത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് ഹുസൈനും കുടുംബവും പോയ സമയത്തായിരുന്നു സംഭവം നടന്നത്.വീട്ടില്‍ ആളില്ലാത്ത ഈ സാഹചര്യം മുതലെടുത്ത മോഷ്ടാക്കള്‍ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു.അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇതിന് പുറമെ 4,000 രൂപയും നഷ്ടപ്പെട്ടിരുന്നു.

ഹുസൈന്റെ സഹോദരന്‍ ഖാലിദ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടന്‍തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

തുടർന്ന്, വണ്ടൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.വീടിന്റെ പരിസരവും മോഷണം നടന്ന മുറികളും പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam