വി ഡി സതീശന്‍ നല്ലൊരു മനുഷ്യനാണെന്ന്  അല്‍ഫോണ്‍സ് കണ്ണന്താനം

SEPTEMBER 18, 2026, 1:24 AM

ദില്ലി:   വി ഡി സതീശന്‍ നല്ലൊരു മനുഷ്യനാണെന്ന് ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. വി ഡി സതീശനുമായി കേരള ഹൗസിലെ കൊച്ചിന്‍ ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം.

  മുഖ്യമന്ത്രിയെന്ന നിലയില്‍ സതീശന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 

'വി ഡി സതീശന്‍ നല്ല ഒരു മനുഷ്യനാണ്. നല്ല സഹൃത്താണ്. നല്ല വിഷണറിയുള്ള നേതാവാണ്. എല്ലാവരുടെയും മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍. രാഷ്ട്രീയത്തില്‍ ശത്രുത കാണേണ്ട കാര്യമില്ല. അദ്ദേഹത്തെ അഭിനന്ദിക്കാനായാണ് ഞാന്‍ ഇവിടെ വന്നത്.

vachakam
vachakam
vachakam

കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ കൊണ്ടുവരാന്‍ സതീശന് കഴിയട്ടെ. എല്ലാവിധ ആശംസകളും നേരുന്നു', അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam