ടാറ്റാ സൺസിൽ നേതൃമാറ്റമില്ല; എൻ. ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി ചെയർമാൻ സ്ഥാനം

SEPTEMBER 17, 2026, 5:43 AM

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി നിയമിക്കാൻ ബോർഡ് തീരുമാനിച്ചു. മുംബൈയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

നിലവിലെ കാലാവധി 2027 ഫെബ്രുവരിയിൽ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനമുണ്ടായത്. നേരത്തെ അഞ്ച് വർഷത്തേക്ക് കൂടി തുടരാനുള്ള ടാറ്റാ ട്രസ്റ്റിന്റെ ഏകകണ്ഠമായ ശുപാർശ ഉണ്ടായിരുന്നെങ്കിലും, ബോർഡിലെ അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും ചുമതലയേൽക്കാനില്ലെന്ന നിലപാട് ചന്ദ്രശേഖരൻ സ്വീകരിച്ചിരുന്നു.

പുതിയ ചെയർമാനെ കണ്ടെത്തുന്നതിനായി സമിതി രൂപീകരിക്കണമെന്ന ആവശ്യം ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ചന്ദ്രശേഖരന്റെ കാലാവധി നീട്ടാൻ ബോർഡ് തീരുമാനിച്ചതോടെ നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് താൽക്കാലികമായി വിരാമമായി.

vachakam
vachakam
vachakam

2017ലാണ് എൻ. ചന്ദ്രശേഖരൻ ടാറ്റാ സൺസിന്റെ ചെയർമാനായി ചുമതലയേറ്റത്. അതേസമയം, ടാറ്റാ സൺസിന്റെ ഓഹരി വിപണി ലിസ്റ്റിംഗുമായി ബന്ധപ്പെട്ട വിഷയത്തിൽ യോഗത്തിൽ തീരുമാനമൊന്നും ഉണ്ടായില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam